ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേല്പിച്ച് ആന്‍ഡേഴ്സൺ

Jamesandersonviratkohli

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ രണ്ട് വിക്കറ്റ് നഷ്ടം. മികച്ച തുടക്കം ശുഭ്മന്‍ ഗിൽ നേടിയെങ്കിലും 17 റൺസ് നേടിയ താരത്തെ ആദ്യം പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സൺ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്പിച്ചു. 27 റൺസാണ് പുജാരയുമായി ഗിൽ ആദ്യ വിക്കറ്റിൽ നേടിയത്.

അധികം വൈകാതെ ചേതേശ്വര്‍ പുജാരയെയും(13) ജെയിംസ് ആന്‍ഡേഴ്സൺ പുറത്താക്കി. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 53/2 എന്ന നിലയിലാണ്. 14 റൺസുമായി ഹനുമ വിഹാരിയും 1 റൺസ് നേടി വിരാട് കോഹ്‍ലിയുമാണ് ക്രീസിൽ.