പാക്കിസ്ഥാന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് ജെയിംസ് ആന്‍ഡേഴ്സണ്‍, അറുനൂറാം ടെസ്റ്റ് വിക്കറ്റിലേക്കെത്തുവാന്‍ ആന്‍ഡേഴ്സണ് ഇനി 4 വിക്കറ്റ് കൂടി

- Advertisement -

583/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിന് സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വമ്പന്‍ മേല്‍ക്കൈ. പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 24/3 എന്ന നിലയിലാണ്. പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായ ഷാന്‍ മസൂദിനെയും(4) ആബിദ് അലിയെയും(1) ആദ്യ ഓവറുകളില്‍ തന്നെ വീഴ്തത്തിയ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ അറുനൂറാം ടെസ്റ്റ് വിക്കറ്റിലേക്ക് മെല്ലെ അടുക്കുകയാണ്. അധികം വൈകാതെ ബാബര്‍ അസമിനെയും ജെയിംസ് ആന്‍ഡേഴ്സണ്‍ മടക്കി. 11 റണ്‍സാണ് ബാബര്‍ അസം നേടിയത്.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ അസ്ഹര്‍ അലി നാല് റണ്‍സുമായി പാക്കിസ്ഥാന് വേണ്ടി ക്രീസിലുണ്ട്. 10.5 ഓവറില്‍ ബാബര്‍ അസമിന്റെ വിക്കറ്റ് വീണതോടെ രണ്ടാം ദിവസം സ്റ്റംപ്സ് വിധിക്കുകയായിരുന്നു അമ്പയര്‍മാര്‍. 559 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമിപ്പോളുമുള്ളത്.

Advertisement