ചെന്നൈയില്‍ തീപാറും ബൗളിംഗ് പ്രകടനവുമായി ആന്‍ഡേഴ്സണ്‍

Jamesanderson

ഒരേ ഓവറില്‍ ശുഭ്മന്‍ ഗില്ലിനെയും അജിങ്ക്യ രഹാനെയെയും പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സണ്‍. ഇതോടെ ചെന്നൈ ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വിയെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. 420 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 15 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയെയാണ് ആദ്യം നഷ്ടമായത്. ജാക്ക് ലീഷിനായിരുന്നു വിക്കറ്റ്.

Gillanderson

പിന്നീട് ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് 34 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ജെയിംസ് ആന്‍ഡേഴ്സണ്‍ ഗില്ലിന്റെയും രഹാനെയെയുടെയും കുറ്റി തെറിപ്പിച്ച് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി മാറ്റുകയായിരുന്നു. രഹാനെയുടെ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യ 26.5 ഓവറില്‍ 92/4 എന്ന നിലയിലായിരുന്നു.

Previous articleആറാം കിരീടത്തിനായി ബയേൺ മ്യൂണിക്ക്, ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ
Next articleമാഞ്ചസ്റ്റർ സിറ്റിയുടെയുടെയും ലിവർപൂളിന്റെയും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ വേദിയിൽ മാറ്റം