പേസര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് – ജെയിംസ് ആന്‍ഡേഴ്സണ്‍

- Advertisement -

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. റിട്ടയര്‍മെന്റിന്റെ വക്കിലെത്തിയ താരം കോവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ റൊട്ടേഷന്‍ പോളിസി ഉണ്ടെങ്കില്‍ അത് ഗുണം ചെയ്യുമെന്നാണ് അഭിപ്രായപ്പെടുന്നത്.

സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ ജൂലൈ 8ന് സൗത്താംപ്ടണില്‍ പരമ്പര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 16നും മൂന്നാം ടെസ്റ്റ് ജൂലൈ 24നും ആരംഭിക്കും. ഇവ യഥാക്രമം എമിറേറ്റ്സ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആണ് നടക്കുക. ടീമുകള്‍ അടുത്തടുത്ത് ടെസ്റ്റുകള്‍ കളിക്കുന്നത് സ്വാഭാവികം ആണെങ്കിലും ഇപ്പോളത്തെ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് റൊട്ടേഷന്‍ പൊളിസി അനിവാര്യമാണെന്നാണ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കിയത്.

അടുത്ത കാലത്തായി സജീവ ക്രിക്കറ്റില്‍ നിന്ന് ഏല്ലാവരും വിട്ട് നില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ മൂന്ന് ടെസ്റ്റുകള്‍ അടുത്തടുത്ത് വരുമ്പോള്‍ പേസര്‍മാര്‍ക്ക് പ്രത്യേകിച്ച് റൊട്ടേഷന്‍ ഏറ്റവും ആവശ്യമായി വരുമെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

Advertisement