റിക്വി പുജിന്റെ കരാർ പുതുക്കും

- Advertisement -

ബാഴ്സലോണ താരം റിക്വി പുജിന്റെ കരാർ ക്ലബ് പുതുക്കും. റിക്വി ക്ലബുമായി പുതിയ കരാർ ഒപ്പുവെക്കും എന്നാണ് കാറ്റലോണിയൻ പത്രങ്ങൾ പറയുന്നത്. 2023വരെയുള്ള കരാറാകും റിക്വി ഒപ്പുവെക്കുക. അടുത്ത സീസണിൽ ബാഴ്സലോണയിൽ തന്നെ അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതാരം കരാർ ഒപ്പുവെക്കുന്നത്. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്ന താരം ഫസ്റ്റ് ടീമിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്നും പ്രതീക്ഷിച്ച് ഇരിക്കുകയാണ്.

ബാഴ്സലോണ അക്കാദമിയിൽ ഏറ്റവും ടാലന്റുള്ള താരമാണ് റിക്വി. നേരത്തെ വാല്വെർദെയ്ക്ക് കീഴിൽ അവസരം കിട്ടാതെ ആയപ്പോൾ താൻ ക്ലബ് വിട്ടേക്കും എന്ന് റിക്വി സൂചനകൾ നൽകിയിരുന്നു. ഇരുപതുകാരനായ താരം ബാഴ്സലോണയുടെ അടുത്ത മെസ്സി ആകും എന്നൊക്കെ പ്രവചിക്കപ്പെട്ടിരുന്ന താരമാണ്. 2013മുതൽ താരം ബാഴ്സലോണയിൽ ഉണ്ട്. അടുത്ത സീസണിൽ റിക്വിയെ ലോണിൽ സ്വന്തമാക്കാൻ യൂറോപ്പിലെ വലിയ ക്ലബുകൾ വരെ ശ്രമിക്കുന്നുണ്ട്‌.

Advertisement