മക്ഗ്രാത്തില്‍ നിന്ന് ആ നേട്ടം സ്വന്തമാക്കി ആന്‍ഡേഴ്സണ്‍

മുഹമ്മദ് ഷമിയുടെ വിക്കറ്റ് തെറിപ്പിച്ച് ജെയിംസ് ആന്‍ഡേഴ്സണ്‍ ഇന്ത്യന്‍ ഇന്നിംഗ്സിനു പരിസമാപ്തി കുറിക്കുമ്പോള്‍ ഇംഗ്ലണ്ടിനു 4-1 ന്റെ പരമ്പര ജയം സ്വന്തമായ സന്തോഷം മാത്രമായിരുന്നില്ല. ജെയിംസ് ആന്‍ഡേഴ്സണ്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്തിനെ മറികടന്ന് 564 വിക്കറ്റുകള്‍ നേട്ടം കൂടി സ്വന്തമാക്കുകയായിരുന്നു. പരമ്പര പുരോഗമിക്കവേ തന്നെ ഈ നേട്ടം ജെയിംസ് ആന്‍ഡേഴ്സണ്‍ മറികടന്നാല്‍ മറ്റൊരു പേസ് ബൗളറും അത് മറികടക്കില്ലെന്ന് ഗ്ലെന്‍ മക്ഗ്രാത്ത് പറഞ്ഞിരുന്നു. അതാണ് ഇന്ന് സാക്ഷാത്കരിക്കപ്പെട്ടത്. മക്ഗ്രാത്തിന്റെ 563 വിക്കറ്റുകള്‍ മറികടന്നത് വഴി ടെസ്റ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ എന്ന നേട്ടം കൈവരിക്കുന്ന പേസ് ബൗളറായി ജെയിംഗ് ആന്‍ഡേഴ്സണ്‍ മാറി.

600 വിക്കറ്റ് നേടുന്ന ഏക ടെസ്റ്റ് ഫാസ്റ്റ് ബൗളര്‍ ആന്‍ഡേഴ്സണാവുമെന്നാണ് മക്ഗ്രാത്തിന്റെ പ്രവചനം. അനില്‍ കുംബ്ലൈയുടെ 619 വിക്കറ്റുകളും ആന്‍ഡേഴ്സണ്‍ മറികടക്കുമെന്ന് മക്ഗ്രാത്ത് പറഞ്ഞിട്ടുണ്ട്. ഷെയിന്‍ വോണ്‍(708), മുത്തയ്യ മുരളീധരന്‍(800) എന്നിവരാണ് ജെയിംസ് ആന്‍ഡേഴ്സണ് മുന്നിലുള്ള മറ്റു ടെസ്റ്റ് ബൗളര്‍മാര്‍.

Previous articleറൊണാൾഡോയുടെ മാറ്റം അപ്രതീക്ഷിതമെന്ന് സുവാരസ്
Next articleഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് തന്നെ, നാലാം ജയം ഇംഗ്ലണ്ടിനെ ഉയര്‍ത്തിയത് നാലാം സ്ഥാനത്തേക്ക്