ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് തന്നെ, നാലാം ജയം ഇംഗ്ലണ്ടിനെ ഉയര്‍ത്തിയത് നാലാം സ്ഥാനത്തേക്ക്

1 – 4 എന്ന നിലയില്‍ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര ഇന്ത്യ അടിയറവു പറഞ്ഞുവെങ്കിലും ടെസ്റ്റിലെ ഒന്നാം റാങ്കിംഗ് കൈവിടാതെ ഇന്ത്യ. 115 പോയിന്റുമായി ഇന്ത്യ ഏറ്റവും പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേ സമയം മികച്ച ജയത്തോടെ നാലാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് ഉയര്‍ന്നിട്ടുണ്ട്. 106 പോയിന്റുള്ള ഓസ്ട്രേലിയയ്ക്ക് പിന്നിലായി 105 പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.

106 പോയിന്റ് തന്നെയുള്ള ദക്ഷിണാഫ്രിക്കയാണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. ന്യൂസിലാണ്ട് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. 102 പോയിന്റാണ് ടീമിനുള്ളത്.

Previous articleമക്ഗ്രാത്തില്‍ നിന്ന് ആ നേട്ടം സ്വന്തമാക്കി ആന്‍ഡേഴ്സണ്‍
Next articleആൻഡേഴ്സൺ @564