ബുംറ തന്നെ പുറത്താക്കുവാനല്ല ശ്രമിച്ചതെന്ന് തനിക്ക് അറിയാം – ജെയിംസ് ആന്‍ഡേഴ്സൺ

Bumrahanderson

ലോര്‍ഡ്സിൽ ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് തന്നെ എതിരേറ്റ ജസ്പ്രീത് ബുംറയുടെ ലക്ഷ്യം തന്നെ പുറത്താക്കുകയല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സൺ. ബുംറയുടെ ഈ നീക്കത്തിൽ താന്‍ പകച്ച് പോയി എന്നത് സത്യമാണെന്നും ആന്‍ഡേഴ്സൺ കൂട്ടിചേര്‍ത്തു.

ആ ദിവസത്തെ കളിക്ക് ശേഷം ആന്‍ഡേഴ്സണും ബുംറയും തമ്മിൽ വാക്കേറ്റവുമായി. ഈ സംഭവത്തിന് ശേഷം മത്സരത്തിന്റെ അവസാന ദിവസവും ഇരു ടീമുകളും തമ്മിൽ വളരെയധികം അവസരങ്ങളി വാക്കേറ്റം നടക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയിരുന്നു.

ബാറ്റ്സ്മാന്മാര്‍ പിച്ച് സ്ലോ ആണെന്ന് പറഞ്ഞുവെങ്കിലും ബുംറയുടെ ഷോട്ട് ബോളുകള്‍ താന്‍ പ്രതീക്ഷിച്ച ഒന്നല്ലെന്നും കാരണം ജോ റൂട്ട് പറ‍ഞ്ഞത് ബുംറ തന്റെ പതിവ് വേഗത്തിലല്ല എറിയുന്നതെന്നായിരുന്നുവെന്നും ആന്‍ഡേഴ്സൺ വ്യക്തമാക്കി.

തന്റെ കരിയറില്‍ ഒരിക്കലും താന്‍ ഇത്തരത്തിൽ ഒരു അനുഭവത്തിന് വിധേയനായിട്ടില്ലെന്നും തന്നെ പുറത്താക്കുവാനല്ല ബുംറ ശ്രമിച്ചതെന്നാണ് തനിക്ക് തോന്നിയതെന്നും ആന്‍ഡേഴ്സൺ വ്യക്തമാക്കി.

Previous articleഇന്ത്യൻ പതാക വഹിക്കാൻ മാരിയപ്പൻ തങ്കവേലു ഉണ്ടാകില്ല, താരം ക്വാരന്റൈനിൽ
Next articleസലായെ ഈജിപ്തിനായി വിട്ടു നൽകില്ല എന്ന് ലിവർപൂൾ