സക്സേന ഇന്ത്യ എ യ്ക്ക് വേണ്ടി കളിക്കും, കെഎല്‍ രാഹുലും ടീമില്‍

ഇംഗ്ലണ്ട് ലയണ്‍സുമായുള്ള ഇന്ത്യ എയുടെ ചതുര്‍ ദിന മത്സരങ്ങളില്‍ ജലജ് സക്സേനയ്ക്ക് അവസരം. ഒപ്പം തന്നെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ താരം കെഎല്‍ രാഹുലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യ എ ഏകദിന ടീമില്‍ അംഗമാണ് രാഹുല്‍. ടീമിന്റെ നായകനായി ഇന്ത്യ എ യെ അവസാന രണ്ട് ഏകദിനങ്ങളില്‍ നയിക്കുന്ന് അങ്കിത് ഭാവനെയെ പ്രഖ്യാപിച്ചിട്ടുണ്ട്.

പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി ഏഴിനും രണ്ടാം മത്സരം ഫെബ്രുവരി 13നും നടക്കും. ഇരു മത്സരങ്ങളും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

സ്ക്വാഡ്: അങ്കിത് ഭാവനെ, കെഎല്‍ രാഹുല്‍, എആര്‍ ഈശ്വരന്‍, പ്രിയാങ്ക് പഞ്ചല്‍, റിക്കി ഭുയി, സിദ്ധേഷ് ലാഡ്, കെഎസ് ഭരത്, ജലജ് സക്സേന, ഷാഹ്ബാസ് നദീം, മയാംഗ് മാര്‍ക്കണ്ടേ, ശര്‍ദ്ധുല്‍ താക്കൂര്‍, നവദീപ് സൈനി, അവേശ് ഖാന്‍, വരുണ്‍ ആരോണ്‍