ജൈസ്വാളിനും അഭിമന്യു ഈശ്വരനും അര്‍ദ്ധ ശതകം, ലീഡ് നേടി ഇന്ത്യ എ

Sports Correspondent

Yashasvijaiswal
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് എ യ്ക്കെതിരെ ലീഡ് നേടി ഇന്ത്യ എ. ഇന്ന് ബഗ്ലാദേശിനെ 112 റൺസിന് പുറത്താക്കിയ ശേഷം ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ യശസ്വി ജൈസ്വാളും അഭിമന്യു ഈശ്വരനും അര്‍ദ്ധ ശതകങ്ങളുമായി ടീമിനെ ലീഡിലേക്ക് നയിക്കുകയായിരുന്നു.

ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ എ 36 ഓവറിൽ 120 റൺസ് നേടിയിട്ടുണ്ട്. ജൈസ്വാള്‍ 61 റൺസും അഭിമന്യു 53 റൺസും നേടിയാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് 8 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. വിക്കറ്റ് നഷ്ടമില്ലാതെയാണ് ഇന്ത്യ എ ആദ്യ ദിവസം അവസാനിപ്പിച്ചത്.