ബെൻസീമ തിരിച്ചുവരുമെന്ന വാർത്തകൾ എല്ലാം തെറ്റ്

Picsart 22 11 29 16 13 48 217

പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ കരീം ബെൻസീമ തിരികെ ടീമിലേക്ക് എത്തും എന്ന വാർത്തകൾ അവസാന രണ്ട് ദിവസമായി കേൾക്കുന്നുണ്ട്. എന്നാൽ അത്തരം വാർത്തകൾ എല്ലാം തെറ്റാണ് എന്ന് ഫ്രഞ്ച് പരിശീലകൻ ദെഷാംസ് ഇന്ന് വ്യക്തമാക്കി. ബെൻസീമ ഇനി കളിക്കില്ല എന്ന് താൻ നേരത്തെ വ്യക്തമാക്കിയതാണ് എന്ന് അദ്ദേഹം പറഞ്ഞു. അതിൽ മാറ്റം ഇല്ല എന്നും ദെഷാംസ് പറഞ്ഞു.

20221129 161428

ഈ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ആയിരുന്നു ബെൻസീമ പരിക്കേറ്റ് പുറത്തായത്. ബെൻസീമ ഇപ്പോൾ അവധി ആഘോഷിക്കാൻ വേണ്ടി യാത്രക്ക് ഒരുങ്ങുക ആണെന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. താരം ഇനി ലോകകപ്പ് കഴിഞ്ഞാൽ റയൽ മാഡ്രിഡിന് ഒപ്പം പരിശീലനത്തിന് ചേരും. ബെൻസീമ ലോകകപ്പിൽ കളിക്കുന്നില്ല എങ്കിലും ഇപ്പോഴും അദ്ദേഹം ഫ്രാൻസിന്റെ സ്ക്വാഡ് ലിസ്റ്റിൽ ഉണ്ട്‌. അതുകൊണ്ട് ഫ്രാൻസ് ലോകകപ്പ് വിജയിക്കുക ആണെങ്കിൽ ബെൻസീമയ്ക്കും വിജയിയുടെ മെഡൽ കിട്ടും എന്ന് ഫിഫ ഫ്രാൻസിന് ഉറപ്പ് നൽകിയിട്ടുണ്ട്‌.