സീനിയര്‍ താരങ്ങള്‍ ഇനി ഏകദിനത്തിലും ടെസ്റ്റിലും മാത്രം

Sports Correspondent

Arshdeepindia
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഒട്ടുമിക്ക സീനിയര്‍ താരങ്ങളും ഇനി ടി20 ഫോര്‍മാറ്റിൽ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടതെന്നാണ് ലഭിയ്ക്കുന്ന വിവരം. 2023 മുതൽ മിക്കവാറും സീനിയര്‍ താരങ്ങള്‍ ഏകദിനത്തിലും ടെസ്റ്റിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനമാകാം ബിസിസിഐയെ ഈ തീരുമാനത്തിലേക്ക് നയിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് വേണം കരുതുവാന്‍. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യ പുരുഷ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചു വിട്ടിരുന്നു.