ബംഗ്ലാദേശിലേക്കും ജഡേജയുണ്ടാവില്ല!!! സെലക്ടര്‍മാര്‍ പകരക്കാരനെ പ്രഖ്യാപിക്കും

Ravindrajadeja

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍‍ ടീമിൽ നിന്ന് രവീന്ദ്ര ജഡേജ പിന്മാറിയേക്കുമെന്ന് സൂചന. താരം ഏഷ്യ കപ്പിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പിലും കളിച്ചിരുന്നില്ല. തിരികെ ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു.

മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയ പരമ്പരയിൽ പകരക്കാരന്‍ താരത്തെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഓഗസ്റ്റ് 31ന് ഹോങ്കോംഗിനെതിരെയാണ് ജഡേജ അവസാനമായി കളിച്ചത്.