ലൂക് റൈറ്റ് ഇംഗ്ലണ്ട് സെലക്ടര്‍

Lukewright

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ടര്‍ ആയി ലൂക്ക് റൈറ്റിനെ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിലാവും മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഈ പദവി ഏറ്റെടുക്കുക. നിലവിൽ ഓക്ലാന്‍ഡിൽ കോച്ചിംഗ് ദൗത്യത്തിലാണ് ലൂക്ക് റൈറ്റ്.

ഇംഗ്ലണ്ട് മാനേജിംഗ് ഡയറക്ടര്‍ റോബ് കീ, പെര്‍ഫോമന്‍സ് ഡയറക്ടര്‍ മോ ബോബാറ്റ്, പ്ലേയര്‍ ഐഡി ലീഡ് ഡേവിഡ് കോര്‍ട്ട് എന്നിവര്‍ക്കും ടീം ക്യാപ്റ്റന്മാരുമൊത്ത് ആണ് ലൂക്ക് റൈറ്റ് ടീം തിരഞ്ഞെടുപ്പിൽ പങ്കാളിയാകുക.

റോബ് കീ ആണ് ഈ സംവിധാനം തിരികെ കൊണ്ടു വന്നത്. ഇതിന് മുമ്പുണ്ടായിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ ആഷ്‍ലി ജൈൽസ് ടീം സെലക്ഷന്‍ ചുമതല പൂര്‍ണ്ണമായും അന്നത്തെ കോച്ച് ക്രിസ് സിൽവര്‍വുഡിനെ ഏല്പിക്കുകയായിരുന്നു.