മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും സിംബാബ്‍വേ സെലക്ടറുമായിരുന്ന ജാക്കി ഡു പ്രീസ് അന്തരിച്ചു

മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നറും സിംബാബ്‍വേ സെലക്ടറുമായിരുന്ന ജാക്കി ഡു പ്രീസ്(77) വയസ്സ് ബുധനാഴ്ച(ഏപ്രില്‍ 8) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തെ ഏറെക്കാലമായി അലട്ടിയിരുന്നു. ശരിക്കും ജോണ്‍ ഹാര്‍കോര്‍ട്ട് ഡു പ്രീസ് എന്ന പേരുള്ള താരം അറിയപ്പെട്ടിരുന്നത് ജാക്കി എന്ന പേരിലായിരുന്നു.

സിംബാബ്‍വേയില്‍ ജനിച്ച ജാക്കി ഫസ്റ്റ് ക്ലാസ്സില്‍ 402 വിക്കറ്റാണ് നേടിയിട്ടുള്ളത്. 20 വര്‍ഷത്തോളം നീണ്ട നിന്ന ഓള്‍റൗണ്ടര്‍ കരിയറില്‍ അദ്ദേഹം 4223 വിക്കറ്റുകളും നേടി. റിട്ടയര്‍മെന്റിന് ശേഷം കുറച്ച് കാലം സിംബാബ്‍വേയുടെ ദേശീയ സെലക്ടര്‍ പദവിയും അദ്ദേഹം അലങ്കരിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് മത്സരങ്ങളിലാണ് ജാക്കി ഡു പ്രീസ് പങ്കെടുത്തത്. ഇവ രണ്ടും ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.