“മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി എന്തും നൽകും”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് തനിക്ക് എല്ലാമെല്ലാം ആണെന്നും ഈ ക്ലബിനു വേണ്ടി താൻ എന്തും നൽകും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയി. അവസാന രണ്ടു സീസണിലും പരിക്ക് കാരണം അധികം കളിക്കാൻ കഴിയാത്ത താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർടിങ് ഇലവനിലേക്ക് തിരികെയെത്താൻ ഉള്ള ശ്രമങ്ങളിൽ ആണ്. ഈ ക്ലബിന്റെ ജേഴ്സി അണിയുന്നത് തന്നെ ഭാഗ്യമായാണ് കാണുന്നത് എന്ന് എറിക് ബയി പറഞ്ഞു.

പരിശീലകൻ സോൾഷ്യാറിന്റെ സാന്നിദ്ധ്യം തനിക്ക് ആത്മവിശ്വാസം തിരികെ നൽകി എന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഫുട്ബോൾ താരം ആയതു കൊണ്ട് തന്നെ കളിക്കാറ്റുടെ പ്രയാസങ്ങൾ മനസ്സിലാക്കി പെരുമാറാൻ ഒലെയ്ക്ക് ആകുന്നുണ്ട്‌. എന്തു വിഷമവും പങ്കുവെക്കാൻ പറ്റുന്ന ഒരു പരിശീലകനാണ് ഒലെ എന്നും ബയി പറഞ്ഞു.

Advertisement