അർജന്റീനയുടെ മുസോയെ ടീമിലെത്തിക്കാൻ ഇന്റർ മിലാൻ ഒരുങ്ങുന്നു

- Advertisement -

വെറ്ററൻ ഗോൾ കീപ്പർ ഹാന്ദനോവിചിന് പകരെക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്റർ മിലാൻ ആരംഭിച്ചു. ഉഡിനെസെയുടെ ഗോൾകീപ്പർ ജുവാൻ മുസ്സോ ആണ് ഇന്ററിന്റെ ലക്ഷ്യം. 25കാരനായ അർജന്റീന ഗോൾ കീപ്പർ മുസ്സോ ഉഡിനെസെയിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഹാന്ദനോവിചിന് 2022വരെ ഇന്ററിൽ കരാർ ഉണ്ടെങ്കിലും അദ്ദേഹത്തിന് അടുത്തിടെ പരിക്ക് പ്രശ്നമാകുന്നതാണ് പുതിയ ഗോൾ കീപ്പറെ ഇന്റർ തേടാൻ കാരണം.

മുസ്സോ ഉഡിനെസെയിൽ 2018 മുതൽ ഉണ്ട്‌. ഇപ്പോൾ 2023 വരെ ഉഡിനെസെയിൽ കരാർ ഉള്ള താരത്തെ സ്വന്തമാക്കുക ഇന്ററിന് എളുപ്പമാകുല്ല. അർജന്റീനയുടെ ഒന്നാം നമ്പറായി വളരും എന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് മുസ്സോ. കഴിഞ്ഞ വർഷം താരം അർജന്റീനയ്ക്ക് വേണ്ടി അരങ്ങേറ്റവും നടത്തിയിരുന്നു.

Advertisement