ആദ്യ ഓവറില്‍ പുജാര റണ്ണൗട്ട്, അധികം വൈകാതെ രോഹിത്തും പന്തും പുറത്ത്

England

ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം രോഹിത്ത് ശര്‍മ്മയുടെയും പുജാരയുടെയും പന്തിന്റെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടം. 54/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഒരു റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഇന്നത്തെ ദിവസത്തെ ആദ്യ ഓവറില്‍ തന്നെ പുജാരയെ(7) റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുകയായിരുന്നു.

ഏതാനും ഓവറുകള്‍ക്ക് ശേഷം രോഹിത്ത് ശര്‍മ്മയുടെ(26) വിക്കറ്റും ജാക്ക് ലീഷ് വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് മൂന്നാം ദിവസത്തെ രണ്ടാമത്തെ തിരിച്ചടിയും നേരിട്ടു. ജാക്ക് ലീഷ് പന്തിനെയും സ്റ്റംപ് ചെയ്യിപ്പിച്ച് പുറത്താക്കിയപ്പോള്‍ ഇന്ത്യ 65/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഇന്നിംഗ്സില്‍ വീണ മൂന്ന് വിക്കറ്റും ലീഷ് ആണ് സ്വന്തമാക്കിയത്.

Previous articleറോയ് കൃഷ്ണയുടെ ഗോളിൽ ജംഷഡ്‌പൂരിനെ മറികടന്ന് എ.ടി.കെ മോഹൻ ബഗാൻ ഒന്നാമത്
Next articleഒബാമയങ്ങിന്റെ തകർപ്പൻ ഹാട്രിക്കിൽ ലീഡ്സിനെ തകർത്തത് ആഴ്‌സണൽ