മൂന്ന് വിക്കറ്റുകളും നേടി ജാക്ക് ലീഷ്, ലീഡ് നേടി പാക്കിസ്ഥാന്‍, കറാച്ചി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു.

Jackleach

ഇംഗ്ലണ്ടിനെതിരെ കറാച്ചി ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 99 റൺസ് നേടി പാക്കിസ്ഥാന്‍. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ആതിഥേയരുടെ കൈവശം ഇപ്പോള്‍ 49 റൺസ് ലീഡുണ്ട്.

പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സിൽ 304 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 354 റൺസ് നേടി 50 റൺസ് ലീഡ് നേടിയിരുന്നു. ആതിഥേയര്‍ക്കായി 28 റൺസുമായി സൗദ് ഷക്കീലും 13 റൺസ് നേടി ബാബര്‍ അസമുമാണ് ക്രീസിലുള്ളത്.

അബ്ദുള്ള ഷഫീക്ക്(26), ഷാന്‍ മസൂദ്(24), അസ്ഹര്‍ അലി എന്നിവരുടെ വിക്കറ്റുകള്‍ ജാക്ക് ലീഷ് ആണ് നേടിയത്.