“ഒരിക്കലും വിട്ടു കൊടുക്കരുത് എന്നും അവസാനം വരെ പോരാടണം എന്നും പഠിപ്പിച്ചതിന് നന്ദി” മെസ്സിയോട് ഭാര്യ

Picsart 22 12 19 12 34 57 665

ഇന്നലെ ലോകകപ്പ് കിരീടം നേടിയ ശേഷം മെസ്സിയും കുടുംബവും ഒപ്പമുള്ള ചിത്രങ്ങൾ ഫുട്ബോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകിയിരുന്നു. മെസ്സിയുടെ ഭാര്യയായ ആന്റൊണല്ലോ റൊകോസോ മത്സര ശേഷം മെസ്സിക്ക് ആയി ഒരു വൈകാരികമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

മെസ്സി 22 12 19 12 34 39 299

ലോക ചാമ്പ്യന്മാർ! എങ്ങനെ എഴുതി തുടങ്ങണം എന്ന് പോലും എനിക്കറിയില്ല… ലയണൽ മെസ്സി ഞങ്ങൾക്ക് നിന്നിൽ എത്ര വലിയ അഭിമാനമാണ് തോന്നുന്നത്. ഒരിക്കലും തളരരുത് എന്നും അവസാനം വരെ എന്നും പോരാടണം എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി. ആന്റൊനെല്ലോ കുറിച്ചൂ.

നിങ്ങൾ ഒരു ലോക ചാമ്പ്യനാണ്, ഇത്രയും വർഷമായി നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് ഞങ്ങൾക്കറിയാം, നിങ്ങൾ ഇത് നേടാൻ എത്ര ആഗ്രഹിച്ചു എന്നും!! ,” അന്റോണേല പറഞ്ഞു.