ഇര്‍ഫാന്‍ പത്താനെ ഏവരും വസീമുമായി താരതമ്യം ചെയ്യുമായിരുന്നു, അതിന് കാരണം വ്യക്തമാക്കി സുരേഷ് റെയ്‍ന

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ആവുമെന്ന് വാഴ്ത്തപ്പെട്ട താരമാണ് ഇര്‍ഫാന്‍ പത്താന്‍. 19ാം വയസ്സില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം പിടിച്ച താരം തന്റെ സ്വിംഗ് ബൗളിംഗിന് പേര് കേട്ട വ്യക്തിയായിരുന്നു. ഇര്‍ഫാനെ തന്റെ കരിയറിന്റെ തുടക്കത്തില്‍ വസീം അക്രമുമായി ഏറെ താരതമ്യം ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു സുരേഷ് റെയ്‍ന. ഇരു താരങ്ങളുടെ ബൗളിംഗ് ശൈലിയിലും രൂപത്തിലും സാമ്യമുള്ളതിനാലാണ് ഇതെന്നും സുരേഷ് റെയ്‍ന വ്യക്തമാക്കി.

നീളമുള്ള ചുരുണ്ട മുടിയും താരത്തിനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ തന്നെ വസീമുമായുള്ള താരതമ്യങ്ങള്‍ക്ക് കാരണം ആയിട്ടുണ്ടെന്ന് സുരേഷ് റെയ്‍ന വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം മുള്‍ത്താനില്‍ പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തി 2004ല്‍ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

Previous articleഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് മൈൻസ്, ഹോഫൻഹേമിനു സമനില
Next articleഡോർട്മുണ്ട് ഹെർതയെ വീഴ്ത്തി