യുവന്റസ് താരം ഫ്രബോട്ടയെ അറ്റലാന്റ സ്വന്തമാക്കും

Frabotta Juve 768x512

യുവന്റസിന്റെ ഫുൾബാക്കായ ജിയാൻലൂക്ക ഫ്രബോട്ടയിൽ സ്വന്തമാക്കാൻ അറ്റലാന്റ ഒരുങ്ങുന്നു. ലോൺ അടിസ്ഥാനത്തിൽ ആകും താരം യുവന്റസിൽ നിന്ന് അറ്റലാന്റയിലേക്ക് പോവുക. ലോണിന് അവസാനം താരത്തെ അറ്റലാന്റ സ്വന്തമാക്കുകയും ചെയ്യും. 22കാരനാറ്റ ലെഫ്റ്റ് ബാക്ക് വന്നാൽ റോബിൻ ഗോസൻസിന് ഇടക്ക് വിശ്രമം നൽകാനും ഗോസൻസിന് വെല്ലുവിളി ഉയർത്താനും താരത്തിനായേക്കും എന്ന് അറ്റലാന്റ വിശ്വസിക്കുന്നു.

ബൊലോഗ്ന യൂത്ത് അക്കാദമിയുടെ വളർന്നു വന്ന താരമാണ് ഫ്രബോട്ട. 2019ലെ സമ്മറിലായിരുനു താരം യുവന്റസിൽ എത്തിയത്. യുവന്റസിനായി അദ്ദേഹം 18 മത്സരങ്ങളിൽ കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു.