വാന്‍ ഡെര്‍ ഡൂസ്സനും ജാന്നേമന്‍ മലനും ഒഴികെ ആര്‍ക്കും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൂട്ടുകെട്ട് പുറത്തെടുക്കുവാനായില്ലെന്നും അതാണ് ടീമിന് തിരിച്ചടിയായതെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ.
അയര്‍ലണ്ടിനോട് ചരിത്രത്തിലാദ്യമായി തോല്‍വിയേറ്റു വാങ്ങിയ നാണക്കേടിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. മത്സരത്തിന്റെ എല്ലാ മേഖലകളിലും തങ്ങളെ അയര്‍ലണ്ട് പിന്തള്ളിയെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.
അയര്‍ലണ്ടിന്റെ ഫീൽഡിംഗും മികച്ചതായിരുന്നുവെന്നും ദക്ഷിണാഫ്രിക്ക കുറെയേറെ പരിശ്രമിക്കേണ്ടതുണ്ടെന്നും ബാവുമ കൂട്ടിചേര്‍ത്തു.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



