പൊരുതി നോക്കി അയര്‍ലണ്ടിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട്, പക്ഷേ വിജയം അഫ്ഗാനിസ്ഥാനൊപ്പം

Sports Correspondent

Fionnhand
Download the Fanport app now!
Appstore Badge
Google Play Badge 1

85/7 എന്ന നിലയിലേക്ക് വീണ അയര്‍ലണ്ടിന് വേണ്ടി എട്ടാം വിക്കറ്റിൽ ജോര്‍ജ്ജ് ഡോക്രെല്ലും ഫിയോൺ ഹാന്‍ഡും പൊരുതി നോക്കിയെങ്കിലും അഫ്ഗാനിസ്ഥാന്‍ നൽകിയ 190 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ടീമിന് നേടാനായത് 167 റൺസ് മാത്രം.

37 പന്തിൽ നിന്ന് 74 റൺസാണ് അയര്‍ലണ്ടിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. ഒരു ഘട്ടത്തിൽ നൂറ് പോലും കാണാതെ ആതിഥേയര്‍ പുറത്താകുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് തോൽവി 22 റൺസാക്കി കുറയ്ക്കുവാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചു.

ഡോക്രെൽ പുറത്താകാതെ 37 പന്തിൽ 58 റംസും ഹാന്‍ഡ് 18 പന്തിൽ 36 റൺസും നേടിയപ്പോള്‍ 21 പന്തിൽ 31 റൺസ് നേടിയ ലോര്‍കന്‍ ടക്കര്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. 9 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ട് ഈ സ്കോര്‍ നേടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹക്ക് മൂന്നും ഫസൽഹഖ് ഫറൂഖിയും മുജീബ് ഉര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 189/5 എന്ന സ്കോറിലേക്ക് എത്തിച്ചതിൽ റഹ്മാനുള്ള ഗുര്‍ബാസ്(53), ഹസ്രത്തുള്ള സാസായി(39), ഇബ്രാഹിം സദ്രാന്‍(36), നജീബുള്ള സദ്രാന്‍(18 പന്തിൽ 42) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ്.

 

Story Highlights: Eighth wicket partnerships fight but Ireland fails to go past Afghanistan in the third T20I