ഹോബാര്‍ട്ടിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന് അരങ്ങേറ്റം

Engaus

ആഷസിലെ അവസാന ടെസ്റ്റിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഹോബാര്‍ട്ടിൽ അഞ്ച് മാറ്റങ്ങളോടു കൂടിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജോണി ബൈര്‍സ്റ്റോ, ഹസീബ് ഹമീദ്, ജോസ് ബട്‍ലര്‍, ജെയിംസ് ആന്‍ഡേഴ്സൺ, ജാക്ക് ലീഷ് എന്നിവര്‍ക്ക് പകരം ജോ ബേൺസ്, ഒല്ലി പോപ്, സാം ബില്ലിംഗ്സ്, ഒല്ലി റോബിന്‍സൺ, ക്രിസ് വോക്സ് എന്നിവര്‍ തിരികെ എത്തുന്നു.

ഇതിൽ സാം ബില്ലിംഗ്സ് തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തും. ഓസ്ട്രേലിയന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. ട്രാവിസ് ഹെഡ് ടീമിലേക്ക് എത്തുമ്പോള്‍ മാര്‍ക്കസ് ഹാരിസ് പുറത്ത് പോകുന്നു.

ഓസ്ട്രേലിയ : David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Cameron Green, Alex Carey(w), Pat Cummins(c), Mitchell Starc, Nathan Lyon, Scott Boland

ഇംഗ്ലണ്ട്: Rory Burns, Zak Crawley, Dawid Malan, Joe Root(c), Ben Stokes, Ollie Pope, Sam Billings(w), Chris Woakes, Mark Wood, Ollie Robinson, Stuart Broad

Previous articleമഴ നിയമത്തിൽ അയര്‍ലണ്ടിന് വിജയം
Next articleനാപോളി താരത്തിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്