ക്യാപ്റ്റനെന്ന നിലയില്‍ ഏറെ മുന്നിലാണ് ദിനേശ് കാര്‍ത്തിക്ക്, മികച്ച ക്രിക്കറ്റിംഗ് ബ്രെയിനുള്ള താരം

ക്യാപ്റ്റനെന്ന നിലയില്‍ ഏറെ മികവാര്‍ന്ന ക്രിക്കറ്റിംഗ് ബ്രെയിനുള്ള താരമാണ് ദിനേശ് കാര്‍ത്തിക് എന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍. മികച്ച ക്രിക്കറ്റ് താരവും മികച്ച മനുഷ്യനുമാണ് ദിനേശ്. ദിനേശിനെ ക്യാപ്റ്റന്‍സിയില്‍ സഹായിക്കുന്നതിനൊപ്പം തന്നെ താരത്തില്‍ നിന്ന് തനിക്കും ഏറെ പഠിക്കാനുണ്ടെന്ന് ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

തന്നാല്‍ ആവുന്ന വിധമെല്ലാം താന്‍ അദ്ദേഹത്തെ സഹായിക്കുവാന്‍ ഉദ്ദേശിക്കുന്നു അതേ സമയം താന്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ സസൂക്ഷ്മം നിരീക്ഷിച്ച് മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നും മോര്‍ഗന്‍ വ്യക്തമാക്കി. ഐസൊലേഷന് ശേഷം ഓരോ ക്രിക്കറ്റര്‍മാരും കളിക്കളത്തിലെത്തുവാന്‍ ഉത്സുകരായിട്ടാകും നില്‍ക്കുന്നതെന്നും എല്ലാവരും ഒത്തുകൂടി ടീമെന്ന നിലയില്‍ എങ്ങനെ പ്രകടനം പുറത്തെടുക്കുമെന്ന് അറിയുവാനുള്ള ആകാംക്ഷയുണ്ടെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

Previous articleഅവസാനം ബംഗ്ലാദേശിനായി കളിച്ചത് 2007ല്‍, മുഹമ്മദ് ഷരീഫ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
Next articleഐസോളിന്റെ വിങ്ബാക്ക് ബെംഗളൂരു എഫ് സിയിലേക്ക്