വിസില്‍ പോഡു ആഘാഷവും ഇമ്രാന്‍ താഹിര്‍

- Advertisement -

തന്റെ പതിവു ആഘോഷ ശൈലിയായ സ്പിന്റിനൊപ്പം ഇത്തവണ പുതിയൊരു ആഘാഷ രീതി കൂടി സൃഷ്ടിച്ച് ചെന്നൈ ആരാധകരുടെ മനം കവര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തില്‍ ഇമ്രാന്‍ താഹിര്‍ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയ താരം ആരാകരുടെ അടുത്തേക്ക് ഓടിയെത്തിയാണ് വിസില്‍ അടിയ്ക്കുന്ന ആംഗ്യം കാണിച്ചത്.

സാധാരണ താരം വിക്കറ്റ് നേടിയാല്‍ ഗ്രൗണ്ടിന്റെ മറ്റേ അറ്റത്തേക്ക് സ്പിന്റ് ചെയ്യുകയാണ് പതിവ്. ഇത്തവണ അതിനൊപ്പം താരം ഈ പുതിയ ആഘോഷ രീതി കൂടി നടപ്പിലാക്കി ആരാധകരുടെ മനം കവര്‍ന്നു. ദിനേശ് കാര്‍ത്തിക്കിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്നലെ താരം സ്വന്തമാക്കിയത്.

Advertisement