സന്തോഷ് ട്രോഫി; ഒഡീഷയ്ക്ക് എതിരെ മേഘാലയക്ക് വിജയം

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മേഘാലയക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മേഘാലയയുടെ വിജയം. റെയ്കുത് ശിഷയുടെ ഇരട്ട ഗോളുകളാണ് മേഘാലയക്ക് വിജയം നൽകിയത്. എനെസ്റ്റർ മലാങ്ഗിയാങും മേഘാലയ്ക്ക് വേണ്ടി ഗോൾ നേടി. ഒഡീഷയ്ക്കായി ചന്ദ്ര മുധിലി, പ്രശാന്ത ശ്രീഹരി എന്നിവരാണ് ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഡെൽഹിയോട് മേഘാലയ പരാജയപ്പെട്ടിരുന്നു.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ സർവീസസ് ഡെൽഹിയെ നേരിടും.