റസ്സുള്ളപ്പോള്‍ കൂടുതല്‍ സംസാരമൊന്നുമില്ല

- Advertisement -

ആന്‍ഡ്രേ റസ്സല്‍ ക്രീസിലുള്ളപ്പോള്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും തമ്മില്‍ നടത്താറില്ലെന്ന് അഭിപ്രായപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ദിനേശ് കാര്‍ത്തിക്ക്. തങ്ങള്‍ക്ക് റസ്സലിനെ വിശ്വാസമുണ്ട്, തന്റെ ദൗത്യം റസ്സല്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാണെന്നും ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. കൊല്‍ക്കത്തയെ ഈ സീസണില്‍ തന്നെ മൂന്ന് മത്സരങ്ങളില്‍ റസ്സലാണ് രക്ഷിച്ചത്.

ചിന്നസ്വാമിയില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പന്തെറുക ഏറെ ബുദ്ധിമുട്ടായി തോന്നിയിരുന്നുവെന്നും കൊല്‍ക്കത്ത നായകന്‍ വ്യക്തമാക്കി. ടീമിന്റെ ബൗളിംഗ് അല്പം കൂടി മെച്ചപ്പെടുവാനുണ്ട്, മെച്ചപ്പെട്ട രീതിയില്‍ പന്തെറിഞ്ഞ് ബാറ്റ്സ്മാന്മാരെ സഹായിക്കേണ്ട ചുമതല ഇനി ടീമിലെ ബൗളര്‍മാര്‍ക്കാണെന്ന് ദിനേശ് കാര്‍ത്തിക്ക് വ്യക്തമാക്കി.

Advertisement