ലിവർപൂളിനായി പ്രീമിയർ ലീഗിൽ അർദ്ധസെഞ്ച്വറി തികച്ച് ഈജിപ്ത് മജീഷ്യൻ

- Advertisement -

ലിവർപൂളിനായി പ്രീമിയർ ലീഗിൽ സലാ 50 ഗോളുകൾ നേടി. ഇന്നലെ നടന്ന സൗത്താമ്പ്ടണെതിരായ മത്സരത്തിൽ ആയിരുന്നു സലാ തന്റെ ലിവർപൂളിനായുള്ള 50ആം പ്രീമിയർ ലീഗ് ഗോൾ നേടിയത്. 8 മത്സരങ്ങൾക്ക് ശേഷം ഗോൾ കണ്ടെത്തിയ സലാ ഈ നേട്ടത്തിൽ അതിയായ സന്തോഷം ഉണ്ടെന്ന് പറഞ്ഞു. 50ആം ഗോൾ എന്നതിൽ ഉപരി ആ ഗോൾ വിജയത്തിൽ നിർണായകമായി എന്നതാണ് കൂടുതൽ സന്തോഷം എന്നും സലാ പറഞ്ഞു.

ഒരു സീസൺ മുമ്പ് റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയ സലാ അതിവേഗമാണ് 50 പ്രീമിയർ ലീഗ് ഗോളുകളിൽ എത്തിയത്. വെറും 69 മത്സരങ്ങളിൽ നിന്നായിരുന്നു സലായുടെ ഈ നേട്ടം. 68 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 50 ഗോളുകൾ നേടിയ റൂഡ് വാൻ നിസ്റ്റൽ റൂയിയും, 66 മത്സരങ്ങളിൽ നിന്ന് ബ്ലാക്ബേണിനായി 50 ഗോളുകൾ നേടിയ അലൻ ഷിയറർക്കും മാത്രമെ ഒരു ക്ലബിനായി ഇതിനേക്കാൾ വേഗത്തിൽ 50 പ്രീമിയർ ലീഗ് ഗോളുകൾ നേടാൻ ആയിട്ടുള്ളൂ. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു സലാ. ഈ സീസണിലും ആ നേട്ടത്തിൽ എത്താമെന്ന പ്രതീക്ഷയിലാണ് സലാ.

Advertisement