ഈഡന്‍ ഗാര്‍ഡന്‍സില്‍ വാര്‍ണര്‍ ഷോ, കൊല്‍ക്കത്ത കടക്കേണ്ടത് വലിയ കടമ്പ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഈഡന്‍ ഗാര്‍ഡന്‍സില്‍ വിജയിച്ച് തുടങ്ങുവാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടേണ്ടത് കൂറ്റന്‍ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഡേവിഡ് വാര്‍ണറുടെ ഐപിഎലിലെ മടങ്ങി വരവ് താരം ആഘോഷമാക്കിയപ്പോള്‍ 181 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ 118 റണ്‍സ് നേടിയ ശേഷം പിയൂഷ് ചൗളയാണ് സണ്‍റൈസേഴ്സിനു ആദ്യ പ്രഹരം നല്‍കിയത്. 39 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയാണ് ടീമിനു ആദ്യം നഷ്ടമായത്.

മോശം ഫീല്‍ഡിംഗാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. മൂന്നിലധികം അവസരങ്ങളാണ് ഫീല്‍ഡര്‍മാര്‍ ഓപ്പണര്‍മാരുടെ മാത്രം കൈവിട്ടത്. 53 പന്തില്‍ നിന്ന് 85 റണ്‍സ് നേടി വാര്‍ണര്‍ രണ്ടാം വിക്കറ്റായി മടങ്ങുകയായിരുന്നു. 9 ഫോറും 3 സിക്സും അടക്കമായിരുന്നു ഓസീസ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

വാര്‍ണര്‍ പുറത്തായ ശേഷം സണ്‍റൈസേഴ്സ് കുതിപ്പിനു ഒരു പരിധി വരെ തടയിടുവാന്‍ കൊല്‍ക്കത്തയ്ക്കായി. വാര്‍ണറുടെയും യൂസഫ് പത്താന്റെയും വിക്കറ്റുകള്‍ നേടി ആന്‍ഡ്രേ റസ്സലാണ് ഇന്നിംഗ്സിന്റെ അവസാനത്തോടെ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കിയത്. നിര്‍ണ്ണായകമായ 40 റണ്‍സ് നേടി വിജയ് ശങ്കറും ടീമിനു മികച്ച സംഭാവന നല്‍കി.