പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി സണ്‍റൈസേഴ്സ് ഓപ്പണര്‍മാര്‍, നേടിയത് 38 റണ്‍സ് മാത്രം

Credits: @IPL/BCCI
- Advertisement -

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നത്തെ മത്സരത്തില്‍ പവര്‍പ്ലേയില്‍ മോശം തുടക്കവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഡേവിഡ് വാര്‍ണറെയും ജോണി ബൈര്‍സ്റ്റോയെയും പിടിച്ചുകെട്ടുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ക്ക് സാധിക്കുകായയിരുന്നു. ആന്‍റിക് നോര്‍ട്ജേ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലെ 14 റണ്‍സിന്റെയും കൂടി ബലത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സാണ് നേടിയത്.

വാര്‍ണര്‍ 22 പന്തില്‍ 27 റണ്‍സും ബൈര്‍സ്റ്റോ 14 പന്തില്‍ 9 റണ്‍സുമാണ് നേടിയിട്ടുള്ളത്. പിച്ചിന് വേഗത കുറവാണെന്ന് വേണം ആദ്യ ഓവറുകളിലെ വിലയിരുത്തലുകളില്‍ നിന്ന് മനസ്സിലാവുന്നത്.

Advertisement