ബയേൺ മ്യൂണിക്കിന് തിരിച്ചടി, സാനെ പരിക്കേറ്റ് പുറത്ത്

Img 20200929 181905
- Advertisement -

യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തിരിച്ചടി. ജർമ്മൻ സൂപ്പർ താരം ലെറോയ് സാനെ പരിക്കേറ്റ് പുറത്ത്. ജർമ്മൻ സൂപ്പർ കപ്പിൽ ബൊറുസിയ ഡോർട്ട്മുണ്ടിനെതിരായ പോരാട്ടത്തിൽ സാനെ ഉണ്ടാവുകയില്ല. പരിക്കേറ്റതിനെ തുടർന്ന് മുന്നാഴ്ച്ചത്തോളം വിശ്രമമാണ് സാനെക്ക് നിർദ്ദേശിച്ചിരിക്കുന്നത്. ഈ വർഷം ജൂലായിലാണ് 60 മില്ല്യൺ നൽകി മാൻ സിറ്റിയിൽ നിന്നും സാനെയെ ബയേൺ സ്വന്തമാക്കിയത്.

ബയേണിന് വേണ്ടി മൂന്ന് മത്സരങ്ങളിൽ ഒരു ഗോളടിക്കാനും 3 ഗോളുകൾക്ക് വഴിയൊരുക്കാനും സാനെക്ക് സാധിച്ചിരുന്നു. ബയേണിനൊപ്പം യുവേഫ സൂപ്പർ കപ്പ് ഉയർത്താനും സാനെക്ക് സാധിച്ചു. ഹോഫൻഹെയിമിനെതിരെ അപ്രതീക്ഷിതമായ 4-1 ന്റെ തോൽവി ഏറ്റുവാങ്ങിയ ഹാൻസി ഫ്ലിക്കിനും സംഘത്തിനും സാനെയുടെ പരിക്ക് തിരിച്ചടിയാണ്.

തുടർച്ചായ മത്സരങ്ങൾ കാർണം തളർന്ന് തുടങ്ങിയ ബയേൺ താരങ്ങളെ ഹോഫെൻഹെയിമിനെതിരായ മത്സരത്തിൽ കാണാമായിരുന്നു. ഇതിന് പിന്നാലെയാണ് സാനെയുടെ പരിക്കും. ബൊറുസിയ ഡോർട്ട്മുണ്ടിനെതിരായ സൂപ്പർ കപ്പിൽ അലാബയും കളിക്കാൻ ഇടയില്ലെന്നാണ് ബയേൺ പരിശീലകൻ ഫ്ലിക്ക് സൂചിപ്പിച്ചത്.

Advertisement