തെറ്റുകള്‍ ഏറെ വരുത്തി, അവസരങ്ങള്‍ കൈവിട്ടു – വിരാട് കോഹ്‍ലി

- Advertisement -

തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്ക് വീണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകന്‍ വിരാട് കോഹ്‍ലി പറയുന്നത് തങ്ങള്‍ ഇതു വരെ കളിച്ചതില്‍ മികച്ചൊരു മത്സരമായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരെയെന്നാണ്. ചെന്നൈയ്ക്കെതിരെയും സണ്‍റൈസേഴ്സിനെതിരെയും തീര്‍ത്തും മോശം പ്രകടനമായിരുന്നു. എന്നാല്‍ മുംബൈയ്ക്കും രാജസ്ഥാനെതിരെയും ടീം മികവ് പുലര്‍ത്താനായി പക്ഷേ ജയം കൈവിട്ടു. എന്നിരുന്നാലും ഇന്നത്തെ മത്സരങ്ങളില്‍ ടീം വളരെയധിം പിഴവുകള്‍ വരുത്തി. നാലോളം ക്യാച്ചുകളാണ് ടീം കൈവിട്ടതെന്നും കോഹ്‍ലി ചൂണ്ടിക്കാണിച്ചു.

ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റ് കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരിഭ്രമം ഉണ്ടായേക്കാം, അത് സ്വാഭാവികമാണ്. ഇന്നത്തെ മത്സരത്തില്‍ 15-20 റണ്‍സ് കുറവായിരുന്നുവെന്നത് സത്യം. എന്നാലും മോയിന്‍ അലിയും മാര്‍ക്കസ് സ്റ്റോയിനിസും പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ നയിക്കുകയായിരുന്നു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ക്യാച്ച് കൈവിട്ടില്ലായിരുന്നുവെങ്കില്‍ മത്സരഗതി വേറൊന്നായേനെയെന്നും കോഹ്‍ലി വ്യക്തമാക്കി.

ഇനിയും പത്ത് മത്സരങ്ങള്‍ അവശേഷിക്കുന്നു. ടീമിനു തിരിച്ചുവരാനാകുമെന്ന വിശ്വാസമാണ് തനിക്കുള്ളത്. ടീമില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ പുതിയ താരങ്ങളെത്തി ടീമിന്റെ വിജയം ഉറപ്പാക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കോഹ്‍ലി വ്യക്തമാക്കി.

Advertisement