രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചു: ഹർദിക് പാണ്ഡ്യ

Photo: IPL/AFP

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി തനിക്ക് എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമ്മയുടെ സഹ താരവുമായ ഹർദിക് പാണ്ഡ്യ. രോഹിത് ശർമ്മക്ക് കീഴിലാണ് താൻ എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തതെന്നും ഹർദിക് പാണ്ഡ്യ പറഞ്ഞു.

രോഹിത് ശർമ്മക്ക് കീഴിൽ കളിക്കുന്നത് എല്ലാ സമയത്തും ആസ്വാധിച്ചിരുന്നെന്നും രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനായിരുന്നെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. രോഹിത് ശർമ്മ ശാന്ത സ്വഭാവമുള്ള ക്യാപ്റ്റിൻ ആണെന്നും താരത്തോടൊപ്പം താൻ ഒരുപാട് ആസ്വദിച്ചിരുന്നെന്നും പാണ്ഡ്യ പറഞ്ഞു.

2015ൽ മുതൽ രോഹിത് ശർമ്മക്ക് കീഴിൽ ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഹർദിക് പാണ്ഡ്യക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്.

Previous articleവീണ്ടും യു എഫ് സിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി കോണൊർ
Next articleജയേഷ് റാണ കൊൽക്കത്ത വിടുന്നു