ജയേഷ് റാണ കൊൽക്കത്ത വിടുന്നു

എ ടി കെ കൊൽക്കത്തയുടെ താരമായ ജയേഷ് റാണ കൊൽക്കത്ത വിടും. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് അടുക്കുന്നതായാണ് വിവരങ്ങൾ. അവസാന മൂന്നു സീസണുകളിലായി എ ടി കെ കൊൽക്കത്തയുടെ താരമായിരുന്നു ജയേഷ്. എ ടി കെ ചാമ്പ്യന്മാരായ ഈ സീസണിൽ എ ടി കെ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ജയേഷ്.

ഈ കഴിഞ്ഞ സീസണിൽ 18 മത്സരങ്ങൾ കളിച്ച ജയേഷ് ഒരു ഗോൾ നേടുകയും മൂന്ന് അസിസ്റ്റ് സംഭാവന നൽകുകയും ചെയ്തു. ഐസോളിൽ നിന്നായിരുന്നു ജയേഷ് റാണെ എ ടി കെയിലേക്ക് എത്തിയത്. ഇതുവരെ ഐ എസ് എല്ലിൽ 69 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ് സിക്കായും മുമ്പ് ഐ എസ് എല്ലിൽ ജയേഷ് കളിച്ചിട്ടുണ്ട്.

Previous articleരോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചു: ഹർദിക് പാണ്ഡ്യ
Next articleവിരാട് കോഹ്‌ലിയെ ചെറുപ്രായത്തിൽ തന്നെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യം : കെയ്ൻ വില്യംസൺ