വാര്‍ണര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയില്ല, കാരണം വ്യക്തമാക്കി ട്രെവര്‍ ബെയിലിസ്സ്

Davidwarner

രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള മത്സരത്തിൽ സൺറൈസേഴ്സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടീമിൽ ഉള്‍പ്പെടുത്തിയിരുന്നില്ല. താരം ഇന്നലെ സ്റ്റേഡിയത്തിലേക്ക് എത്തിയില്ലെന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ഇതിൽ വലിയ പ്രസക്തിയില്ലെന്ന് പറഞ്ഞ് ട്രെവര്‍ ബെയിലിസ്സ്.

നോക്ക്ഔട്ട് ഘട്ടത്തിലേക്ക് ടീം എത്തില്ലെന്ന് ഉറപ്പായതോടെ ഏതാനും യുവ താരങ്ങളെ പരീക്ഷിക്കുവാന്‍ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസൺ റോയിയ്ക്ക് ടീം അവസരം നല്‍കി.

ഡേവിഡ് വാര്‍ണര്‍ സ്റ്റേഡിയത്തിലേക്ക് വരാതിരുന്നതിന് ബെയിലിസ്സ് പറഞ്ഞത് വാര്‍ണര്‍ മാത്രമല്ല മറ്റു ചില പരിചയസമ്പത്തുള്ള താരങ്ങളെയും തങ്ങള്‍ ഹോട്ടലില്‍ തന്നെ നില്‍ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് സ്റ്റേഡിയത്തിലേക്ക് മുഴുവന്‍ സംഘത്തെയും കൊണ്ട് വരരുതെന്ന നിയമമുണ്ടെന്നതിനാലാണെന്നും ബെയിലിസ്സ് വ്യക്തമാക്കി.

Previous articleചാമ്പ്യൻസ് ലീഗിൽ ഇന്ന് വലിയ മത്സരങ്ങൾ
Next articleസഞ്ജുവിന് പിന്തുണ നല്‍കുവാന്‍ ആരുമില്ല, ബാധ്യതയായി രാജസ്ഥാന്‍ ബാറ്റിംഗ്