ന്യൂസിലാൻഡ് താരത്തെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Tim Seifert New Zealand Kkr
Photo: Twitter

ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ടിം സെയ്‌ഫെർട്ടിനെ സ്വന്തമാക്കി ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. പരിക്കേറ്റ ഫാസ്റ്റ് ബൗളർ അലി ഖാന് പകരമാണ് ന്യൂസിലാൻഡ് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. പരിക്കിനെ തുടർന്ന് യു.എസ്.എ താരം അലി ഖാൻ ടൂർണമെന്റിൽ നിന്ന് പുറത്തുപോയിരുന്നു. നേരത്തെ പരിക്കേറ്റ ഹാരി ഗുർണിക്ക് പകരമായാണ് അലി ഖാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ എടുത്തത്.

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ടിം സെയ്‌ഫെർട്ട്. ആദ്യ ടി20യിൽ ഇന്ത്യക്കെതിരെ 84 റൺസ് എടുത്ത് താരം ന്യൂസിലാൻഡിനു ജയം നേടികൊടുത്തിരുന്നു. ന്യൂസിലാൻഡ് ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി ഇപ്പോഴും സെയ്‌ഫെർട്ടിന്റെ പേരിലാണ്. അന്ന് 40 പന്തിലാണ് സെഞ്ചുറി നേടിയ സെയ്‌ഫെർട്ട് റെക്കോർഡ് ഇട്ടത്.

Previous articleഹസാർഡ് നവംബർ അവസാനം വരെ ഇല്ല
Next articleഇബ്രാഹിമോവിചിനെയും കവാനിയെയും പിടിച്ചു കെട്ടിയ സെന്റർ ബാക്ക് ഇനി കേരള ബ്ലാസ്റ്റേഴ്സിൽ