ഹസാർഡ് നവംബർ അവസാനം വരെ ഇല്ല

- Advertisement -

റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരുക്ക് കൊണ്ട് വലയുന്ന ഹസാർഡിന്റെ തിരിച്ചുവരവ് നീളും. നവംബർ അവസാനം വരെ താരം റയൽ ജേഴ്സിയിൽ ഉണ്ടാകില്ല എന്നാണ് വിവരങ്ങൾ. നവംബറിലെ ഇന്റർ നാഷണൽ വ്രേക്ക് കഴിഞ്ഞ് താരത്തെ കളത്തിൽ ഇറക്കാൻ ആണ് റയൽ ഇപ്പോൾ ശ്രമിക്കുന്നത്. മസിൽ ഇഞ്ച്വറിയാണ് താരത്തെ ഇപ്പോൾ ബാധിച്ചിരിക്കുന്നത്.

ഈ സീസണിൽ ഇതുവരെ ഹസാർഡ് കളിച്ചിട്ടില്ല. കഴിഞ്ഞ സീസൺ തുടക്കത്തിൽ ചെൽസി വിട്ട് സ്പെയിനിൽ എത്തിയ ഹസാർഡ് ഇതിനകം 40ൽ അധികം മത്സരങ്ങൾ പരിക്ക് കാരണം റയലിൽ നഷ്ടമായി. ചെൽസിക്ക് വേണ്ടി ഏറെ കാലം കളിച്ചിട്ടും ആകെ 15 മത്സരങ്ങൾ മാത്രമെ പരിക്ക് കാരണം ഹസാർഡിന് നഷ്ടമായിരുന്നുള്ളൂ.

Advertisement