ഒരു മത്സരം, രണ്ട് വിക്കറ്റ്, റബാഡയെ മറികടക്കുവാനൊരുങ്ങി ഇമ്രാന്‍ താഹിര്‍

- Advertisement -

ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പ് നിലവില്‍ കാഗിസോ റബാഡയുടെ കൈയ്യിലാണെങ്കിലും താരത്തിനു വലിയ വെല്ലുവിളിയുമായി ഇമ്രാന്‍ താഹിര്‍ എത്തുകയാണ്. ഐപിഎല്‍ ഫൈനലിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് യോഗ്യത നേടിയതോടെ താഹിറിനു പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുവാനുള്ള അവസരം കൂടിയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. 16 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ നേടിയ താഹിര്‍ റബാഡയുടെ നേടത്തിനു ഒരു വിക്കറ്റ് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്.

ഫൈനലില്‍ രണ്ട് വിക്കറ്റ് നേടാനായാല്‍ റബാഡയെ മറികടക്കുവാന്‍ താരത്തിനു സാധിയ്ക്കും. അതേ സമയം കാഗിസോ റബാഡ 12 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പ്രാഥമിക ഘട്ടത്തിന്റെ അവസാനത്തോടെ താരത്തിനു പരിക്കേറ്റതിനെത്തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫിനു യോഗ്യത നേടിയെങ്കിലും താരത്തിനു തന്റെ വിക്കറ്റ് പട്ടികയിലേക്ക് കൂടുതല്‍ വിക്കറ്റുകള്‍ ചേര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല.

Advertisement