ഗ്രിഗറി ക്ലബ് വിടില്ല, ചെന്നൈയിൻ പരിശീലകൻ കരാർ പുതുക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസൺ ഐ എസ് എല്ലിൽ ദയനീയ പ്രകടനം ആയിരുന്നു എങ്കിലും ചെന്നൈയിൻ പരിശീലകൻ ജോൺ ഗ്രിഗറി ക്ലബ് വിടില്ല. ക്ലബിനെ പഴയ ഫോമിലേക്ക് എത്തിക്കാൻ ആകും എന്ന പ്രതീക്ഷയിൽ ജോൺ ഗ്രിഗറിക്ക് ഒരു വർഷത്തേക്ക് കൂടെ കരാർ നൽകിയിരിക്കുകയാണ് ചെന്നൈയിൻ. എ എഫ് സി കപ്പികെയും സൂപ്പർ കപ്പിലെയും മെച്ചപ്പെട്ട പ്രകടനങ്ങൾ ആണ് ഗ്രിഗറിക്ക് വീണ്ടും കരാർ നൽകാൻ ചെന്നൈയിൻ ധൈര്യം കൊടുത്തത്.

2017-18 സീസൺ തുടക്കത്തിൽ മറ്റരെസിക്ക് പകരക്കാരനായി എത്തിയ ഈ മുൻ ആസ്റ്റൺ വില്ലാ മാനേജർ ആയ ഗ്രിഗർറ്റി ചെന്നൈയിന്റെ ഉയർത്തെഴുന്നേല്പ്പ്പിനു തന്നെ കാരണക്കാരൻ ആയിരുന്നു‌. ആ സീസണിൽ ഫൈനലിൽ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി ഐ എസ് എൽ കിരീടം നേടാൻ ചെന്നൈയിന് ആയിരുന്നു. ഇന്ന് ഗ്രിഗറിയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു കരാർ പുതുക്കിയതായി ഉള്ള വാർത്ത ചെന്നൈയിൻ അറിയിച്ചത്.

കഴിഞ്ഞ വർഷം കുറെ പിഴവുകൾ ചെന്നൈയിന് പറ്റി എന്നും അത് തിരുത്തി തന്റെ ദൗത്യം പൂർത്തിയാക്കാൻ ഈ വരുന്ന സീസണിൽ ആകുമെന്നാണ് പ്രതീക്ഷ എന്ന് പരിശീലകൻ ഗ്രിഗറി പറഞ്ഞു.