ചേസ് ചെയ്യുവാന്‍ തീരുമാനിച്ച് ഡല്‍ഹി, നിര്‍ണ്ണായക മത്സരത്തില്‍ സൂപ്പര്‍ താരമില്ലാതെ സണ്‍റൈസേഴ്സ്

Jonnybairstowsrh
- Advertisement -

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. പിച്ചില്‍ ചേസിംഗ് എളുപ്പമാവുമെന്ന നിഗമനത്തിലാണ് ഡല്‍ഹി നായകന്റെ ഈ തീരുമാനം. മാറ്റങ്ങളില്ലാതെയാണ് ഡല്‍ഹി ഈ മത്സരത്തിന് ഇറങ്ങുന്നത്.

അതേ സമയം സണ്‍റൈസേഴ്സിന് പ്ലേ ഓഫ് സാധ്യതകള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ് ഈ മത്സരത്തിലെ ഫലം. മൂന്ന് മാറ്റങ്ങളോടെയാണ് സണ്‍റൈസേഴ്സ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ജോണി ബൈര്‍സ്റ്റോ, പ്രിയം ഗാര്‍ഗ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ പുറത്ത് പോകുമ്പോള്‍ കെയിന്‍ വില്യംസണ്‍, വൃദ്ധിമന്‍ സാഹ, ഷഹ്ബാസ് നദീം എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Kane Williamson, Manish Pandey, Vijay Shankar, Wriddhiman Saha(w), Jason Holder, Abdul Samad, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan

ഡല്‍ഹി ക്യാപിറ്റല്‍സ്: Ajinkya Rahane, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje, Tushar Deshpande

Advertisement