യുവന്റസിന് എതിരായ ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു, പ്രധാന താരങ്ങൾ ഇല്ല

20201027 181734
- Advertisement -

നാളെ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രധാന മത്സരത്തിൽ ബാഴ്സലോണ യുവന്റസിനെ നേരിടും. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട മൂന്ന് താരങ്ങൾ ബാഴ്സലോണ സ്ക്വാഡിൽ ഉണ്ടാകില്ല. കൗട്ടീനോ, പികെ, ഉംറ്റിറ്റി എന്നിവരാണ് ടീമിൽ ഇല്ലാത്തത്‌. കൗട്ടീനോയ്ക്കും ഉംറ്റിറ്റിക്കും പരിക്കാണ് പ്രശ്നം. പികെ സസ്പെൻഷൻ നേരിടുകയാണ്.

പികെയും ഉംറ്റിറ്റിയും ഇല്ലാത്തതിനാൽ ലെങ്ലെറ്റിനൊപ്പം ആര് ബാഴ്സലോണയുടെ സെന്റർ ബാക്കിൽ ഇറങ്ങും എന്നതാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. ദീർഘകാലമായി പരിക്കിന്റെ പിടിയിൽ ഉള്ള ടെർ സ്റ്റേഗനും സ്ക്വാഡിൽ ഇല്ല. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.

Barca squad

20201027 181500

Advertisement