നരൈന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത് അതിശയിപ്പിക്കുന്നു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Sunilnarine
- Advertisement -

സുനില്‍ നരൈന്റെ ബൗളിംഗ് ആക്ഷന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സംശയാസ്പദമെന്ന രീതിയില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിത് ഫ്രാഞ്ചൈസിയ്ക്ക് വളരെ ഞെട്ടലുള്ള കാര്യമായിട്ടാണ് തോന്നിയതെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

2012 മുതല്‍ ഐപിഎല്‍ കളിക്കുന്ന താരമാണ് സുനില്‍ നരൈനെന്നും 2015ല്‍ ആദ്യമായി ഐപിഎലില്‍ താരത്തിനെ റിപ്പോര്‍ട്ട് ചെയ്ത ശേഷം 68 മത്സരങ്ങളോളം താരം ഇവിടെ കളിച്ചിട്ടുണ്ടെന്നും ഐസിസിയുടെ അംഗീകാരമുള്ള സ്ഥലത്ത് നിന്ന് ആക്ഷന്‍ ശരിവെച്ച ശേഷം താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത് നിരാശാജനകമായ കാര്യമാണെന്ന് പ്രസ്താവനയില്‍ ഫ്രാഞ്ചൈസി വ്യക്തമാക്കി.

ഈ സീസണില്‍ ആറാം മത്സരം കളിക്കുമ്പോള്‍ മാത്രമാണ് താരത്തിന്റെ ആക്ഷന്‍ കുറ്റകരമാണെന്ന് മാച്ച് ഒഫീഷ്യലുകള്‍ വിലയിരുത്തിയതെന്നാണ് കൊല്‍ക്കത്ത പറയുന്നത്. ഇതൊക്കെയാണെങ്കിലും ഐപിെലിന്റെ തീരുമാനത്തെ അംഗീകരിച്ച് കൊണ്ടു തന്നെ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്നത് ക്ലബ് ആലോചിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Advertisement