പോൾ സ്കോൾസ് വീണ്ടും പരിശീലകൻ, സാൽഫോർഡ് സിറ്റിയുടെ ചുമതലയേറ്റു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം പോൾ സ്കോൾസ് ഇനി പരിശീലകൻ. സ്കോൾസുൾപ്പെടെ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ലബായ സാൽഫോർഡ് സിറ്റിയുടെ പരിശീലകനായാണ് സ്കോൾസ് എത്തിയിരിക്കുന്നത്. സാൽഫോർഡിന്റെ പരിശീലകനായ‌ ഗ്രഹാം അലക്സാണ്ടറിനെ പുറത്താക്കിയ ഒഴിവിലാണ് സ്കോൾസ് എത്തുന്നത്. താൽക്കാലികമായി മാത്രമാണ് സ്കോൾസ് പരിശീലകനാകുന്നത് എന്നാണ് സാൽഫോർഡ് സിറ്റി അറിയിച്ചിരിക്കുന്നത്.

ഉടൻ തന്നെ സ്ഥിരമായി ഒരു കോച്ചിനെ സാൽഫോർഡ് കണ്ടു പിടിക്കും. ലീഗ് 2വിൽ കളിക്കുന്ന സാൽഫോർഡ് ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്ന് പോലും പരാജയപ്പെട്ടിരുന്നില്ല. എന്നിട്ടും സാൽഫോർഡ് അലക്സാണ്ടറിനെ പുറത്താക്കിയത് എന്തിനാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. സ്കോൾസ്, ഗിഗ്സ്, ബെക്കാം, നെവിൽ സഹോദരന്മാർ, നിക്കി ബട്ട് എന്നിവർ ചേർന്ന് നടത്തുന്ന ക്ലബാണ് സാൽഫോർഡ് സിറ്റി. 45കാരനായ സ്കോൾസ് 2015ലും സാൽഫോർഡിനെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഓൾഡ്ഹാമിനെയും സ്കോൾസ് പരിശീലിപ്പിച്ചിരുന്നു.

Advertisement