കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആശ്വാസം, സുനിൽ നരൈന് പന്തെറിയാം

Sunilnarine

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആശ്വാസമായി ഐപിഎൽ ബൗളിംഗ് ആക്ഷൻ കമ്മറ്റി. സുനിൽ നരൈന്റെ പേര് വാർണിംഗ് ലിസ്റ്റിൽ നിന്നും ബൗളിംഗ് ആക്ഷൻ കമ്മറ്റി നീക്കി. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് സുനിൽ നരൈന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേ തുടർന്ന് വാർണിംഗ് ലിസ്റ്റിൽ സുനിൽ നരൈന്റെ പേര് ഉൾപ്പെടുത്തിയിരുന്നു‌‌.

വീണ്ടും ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്താൽ നരൈ‌ൻ സസ്പെൻഡ് ചെയ്യപ്പെട്ടേനെ. ഇതേ തുടർന്ന് പന്തെറിയുന്നതിൽ നിന്നും നരൈൻ പിന്മാറിയിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ബൗളിങ് ആക്ഷൻ കമ്മറ്റിയൊട് വീണ്ടും സുനിൽ നരൈന്റെ ആക്ഷൻ റിവ്യൂ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതാദ്യമായല്ല ബൗളിങ് ആക്ഷന്റെ പേരിൽ സുനിൽ നരൈൻ വിവാദക്കുരുക്കിലാകുന്നത്. 2014ൽ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിലും 2015ലെ ഐപിഎല്ലിലും സുനിൽ നരൈന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Previous articleഒരു ജർമ്മൻ മിഡ്ഫീൽഡർ ഈസ്റ്റ് ബംഗാളിൽ
Next articleകൊറോണ മറന്ന് മോഹൻ ബഗാൻ ആരാധകർ, ട്രോഫി പരേഡിൽ ആയിരങ്ങൾ