ഒരു ജർമ്മൻ മിഡ്ഫീൽഡർ ഈസ്റ്റ് ബംഗാളിൽ

20201018 132107
- Advertisement -

ഈസ്റ്റ് ബംഗാൾ അവരുടെ വിദേശ സൈനിംഗുകൾ തുടരുകയാണ്. പുതുതായി ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തിരിക്കുന്നത് ജർമ്മം മധ്യനിര താരമായ മാറ്റി സ്റ്റൈന്മാനെ ആണ്. എ ലീഗ് ക്ലബായ വില്ലിങ്ടൺ ഫീനിക്സിൽ നിന്നാണ് സ്റ്റൈന്മാൻ വരുന്നത്. താരം ഒരു വർഷത്തെ കരാർ ഈസ്റ്റ് ബംഗാളുമായി ഒപ്പുവെച്ചു. 25കാരനായ താരം മുമ്പ് ജർമ്മനിയിലെ മികച്ച ക്ലബുകൾക്ക് കളിച്ചിട്ടുണ്ട്. ബുണ്ടസ് ലീഗ ക്ലബായ ഹാംബർഗിന്റെ താരമായിരുന്നു.

ജർമ്മനിയിലെ രണ്ടാം ഡിവിഷൻ ക്ലബുകൾക്കായും ഡെന്മാർക്കിലെ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. അതിനു ശേഷമാണ് താരം വെല്ലിങ്ടണിലേക്ക് എത്തിയത്. സ്റ്റൈന്മാൻ കൂടെ എത്തുന്നതോടെ ഈസ്റ്റ് ബംഗാൾ അവരുടെ അഞ്ചു വിദേശ സൈനിംഗുകൾ പൂർത്തിയാക്കി. സ്കോട്ട് നെവിൽ, ആന്റണി പിൽകിങ്ടൺ, ആരൺ അമാദി, ഡാനി ഫോക്സ് എന്നിവരുടെ സൈനിങ് നേരത്തെ തന്നെ ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കിയിരുന്നു.

Advertisement