സുനിൽ നരൈനും റസ്സലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്നു

Photo:Twitter/@KKRiders
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിന് വേണ്ടി വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രേ റസ്സലും സുനിൽ നരൈനും അബുദാബിയിൽ എത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചതിന് ശേഷമാണ് ഇരു താരങ്ങളും ഐ.പി.എല്ലിന് വേണ്ടി യു.എ.ഇയിലെത്തിയത്.

ഇവരെ കൂടാതെ പരിശീലകൻ ബ്രെണ്ടൻ മക്കല്ലം, സ്പിന്നർ ക്രിസ് ഗ്രീൻ എന്നിവരും ട്രിനിഡാഡിൽ നിന്ന് അബുദാബിയിൽ എത്തിയിട്ടുണ്ട്. അബുദാബിയിൽ എത്തിയ താരങ്ങൾ അടുത്ത 6 ദിവസം ക്വറന്റൈനിൽ തുടരും. ഈ കാലയളവിൽ മൂന്ന് കൊറോണ ടെസ്റ്റുകൾ നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്താൽ മാത്രമാവും ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങാൻ സാധിക്കുക.

അതെ സമയം ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയിൽ കളിക്കുന്ന ഓയിൻ മോർഗൻ, ടോം ബാന്റൺ, പാറ്റ് കമ്മിൻസ് എന്നിവർ നാളെ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം മാത്രമാവും ടീമിനൊപ്പം ചേരുക. സെപ്റ്റംബർ 23ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം.

Advertisement