ക്ലോപ്പിനെതിരെ ലമ്പാർഡ്, “എല്ലാവരും പണം ചിലവഴിച്ച് തന്നെ കിരീടം നേടിയവരാണ്”

- Advertisement -

ചെൽസിയുടെ ട്രാൻസ്ഫറിനെ വിമർശിച്ച ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് ലമ്പാർഡിന്റെ മറുപടി. ക്ലബിനെ രാജ്യവും അതി സമ്പന്നരും സ്വന്തമാക്കുന്നതിനെയും ചെൽസി താരങ്ങളെ വാങ്ങി കൂട്ടുന്നതിനെയും ക്ലോപ്പ് വിമർശിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗിലെ എല്ലാ ക്ലബുകളും സമ്പന്നരുടെ കയ്യിൽ തന്നെ ആണെന്ന് ലമ്പാർഡ് പറഞ്ഞു. ക്ലോപ്പ് വന്ന ശേഷം ലിവർപൂളിന് ഉണ്ടായ പുരോഗതി ഒക്കെ മികച്ചതാണ്. എന്നാൽ അവർ പണം ചിലവഴിച്ചത് എല്ലാവർക്കും കാണാം.

അലിസൺ, വാൻ ഡൈക്, നാഇ കേറ്റ, ഫബിനോ, സാല, മാനെ എന്നിവരെ ഒക്കെ അലിയ തുക നൽകി തന്നെയാണ് ലിവർപൂൾ വാങ്ങിയത്. ഇത് തന്നെയാണ് എല്ലാ ക്ലബുകളും നടത്തുന്നത്. ആകെ ലെസ്റ്റർ സിറ്റിക്ക് മാത്രമെ അങ്ങനെ അല്ലാത്ത ഒരു അവിസ്മരണീയ കഥ പറയാൻ ഉള്ളൂ എന്നും ലമ്പാർഡ് പറഞ്ഞു. ചെൽസി ഒരു ട്രാൻസ്ഫർ ബാൻ കഴിഞ്ഞാണ് വരുന്നത്. അതു കൊണ്ട് ഈ സൈനിങുകളിൽ യാതൊരു അത്ഭുതവും ഇല്ലാ എന്നും ലമ്പാർഡ് പറഞ്ഞു.

Advertisement