തുടക്കം മികച്ചതായിരുന്നു, പിന്നീട് പ്രതീക്ഷിച്ച പോലെ കൂട്ടുകെട്ടുകളുണ്ടായില്ല – വിരാട് കോഹ്‍ലി

Abdevilliers

ഡ്യൂ ഇത്ര നേരത്തെ വരുമെന്ന് താന്‍ പ്രതീക്ഷിച്ചതല്ലെന്നും ഒരു ഘട്ടത്തിൽ 41/1 എന്ന നിലയിൽ നിന്നാണ് തന്റെ ടീം തകര്‍ന്നതെന്നും പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്‍ലി. അടുത്ത 51 റൺസ് നേടുന്നതിനിടെ ആര്‍സിബിയ്ക്ക് 9 വിക്കറ്റുകള്‍ നഷ്ടമായി ടീം ഓള്‍ഔട്ട് ആകുകയായിരുന്നു. അടുത്ത അഞ്ച് വിക്കറ്റ് 20 റൺസ് നേടുന്നതിനിടെ നഷ്ടമായത് ടീമിന് തിരിച്ചടിയായി എന്നും പ്രതീക്ഷിച്ചതിലും നേരത്തെ ഡ്യൂ എത്തിയത് ടീമിന് തിരിച്ചടിയായി എന്നും വിരാട് സൂചിപ്പിച്ചു.

വിക്കറ്റ് ആദ്യം ബാറ്റ് ചെയ്യുവാന്‍ മികച്ചതെന്ന പ്രതീക്ഷയാണ് കാഴ്ചയിൽ നല്‍കിയതെന്നും ഡ്യൂവിന്റെ കാര്യം പ്രവചിക്കാനായില്ലെന്നും കോഹ്‍ലി സമ്മതിച്ചു.

Previous articleഇംഗ്ലണ്ടും ചതിച്ചു – റമീസ് രാജ
Next articleബെക്കാമിന്റെ മകൻ റോമിയോ ബെക്കാമിന് അരങ്ങേറ്റം